Followers

Thursday 1 November 2012

സായാഹ്നം

റിട്ടയര്‍മെന്റിനു  ശേഷം മനസ്സ് വല്ലാതെ വരണ്ട് പോയിരിക്കുന്നു .  സ്കൂളില്‍ ചിലവഴിച്ചിരുന്ന നാലഞ്ചു മണിക്കൂറുകള്‍ തനിക്ക് ചുറ്റും നിശബ്ദമായി കിടന്നു  വിഷാദത്തിലേക്ക്‌  തന്നെ പിടിച്ചു നടത്താന്‍ ശ്രമിക്കും പോലെ .....പാഠം തീര്‍ക്കാനുള്ള  നെട്ടോട്ടമില്ലാതെ , ഇടവേളകളിലെ  ബെല്ല് മുഴക്കമില്ലാതെ,  കുട്ടികളുടെ കല പില യില്ലാതെ , സഹ പ്രവര്‍ത്തകരുടെ വിശേഷങ്ങളില്ലാതെ ......അതിലുപരി  തന്റെ വീടിന്റെ  , അയല്‍ക്കാരി നബീസയുടെ പരിഭവങ്ങളില്ലാതെ , താന്‍ നട്ടു വളര്‍ത്തിയ ചെടികള്‍ക്ക് വെള്ളം കൊടുക്കാനില്ലാതെ , മെട്രോ നഗരത്തിലെ ഫ്ലാറ്റില്‍ ഒരു മാസമായപ്പോഴേക്കും കല്യാണി ടീച്ചര്‍ക്ക്‌ മടുത്തിരിക്കുന്നു .

കണ്‍പോളകള്‍ ചീര്‍ത്ത് ..മുടിയിഴകളില്‍ കൂടുതല്‍ നര   വീണു  താന്‍ കൂടുതല്‍ വയസ്സായി വന്നിരിക്കുന്നുവെന്ന് തോന്നി ...തന്റെ റൂമില്‍ നിലവിളക്ക് കൊളുത്തി സന്ധ്യാ നാമം ജപിക്കുമ്പോ ....കിലോ മീറ്റരുകള്‍ക്കപ്പുറത്തു  തന്റെ ഗംഗേട്ടനെ  തനിച്ചു വിട്ടു  പോന്നതോര്‍ത്തു അവര്‍ കരഞ്ഞു. വിളക്ക്  വെക്കാന്‍ ഒരാളില്ലാതെ അനാഥമായി  കിടക്കുന്ന ഗംഗേട്ടന്റെ  അസ്ഥിത്തറ  സദാ അവരുടെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു .ഗംഗേട്ടന്‍ കൂടെയുണ്ടായിരുന്നെന്കില്‍ എന്ന് ഓരോ നിമിഷവും ഞാന്‍ ആഗ്രഹിച്ചു പോകുന്നു .

ഒന്നും  ചെയ്യാനില്ലാതെ ടീച്ചറുടെ ദിവസങ്ങള്‍ .. ഗംഗേട്ടന്റെ ഓര്‍മ്മകള്‍ രാവിലും ,പകലിലും അവരെ പിടിമുറുക്കി ...യൌവ്വനം തുളുമ്പുന്ന ഗംഗേട്ടന്റെ  ഫോട്ടോക്ക് മുന്നില്‍ അവര്‍ പരിഭവിച്ചു ...     ഗംഗേട്ടനി ല്ലാതെ ഒരു യൌവനം താണ്ടിയിട്ടും അനുഭവിക്കാത്ത ശൂന്യത ഇന്ന് ഞാന്‍ അനുഭവിക്കുന്നു. ഗംഗേട്ടാ   ....ചെറിയ പ്രായത്തില്‍ പറക്കമറ്റാത്ത മൂന്നു പിഞ്ചു മക്കളെ        എന്നെയെല്‍പ്പിച്ചു   ഗംഗേട്ടന്‍ യാത്രയായപ്പോ വരെ കല്ലു ഇത്ര തളര്‍ന്നിട്ടില്ല .   ഗംഗേട്ടന്‍ കൂടെയുണ്ടായിരുന്നെങ്കിലെന്നു   ഇപ്പൊ ഓരോരോ നിമിഷവും അവര്‍ ആഗ്രഹിച്ചു. 

ദിവസങ്ങള്‍  ആരെയും കാത്തുനില്‍ക്കാതെ പോയി കൊണ്ടിരുന്നു .. ആര്‍  മാസത്തിനിടയില്‍ മൂന്നു മക്കളുടെയും വീട്ടില്‍ ടീച്ചര്‍ മാറി മാറി നീന്നു. ആദ്യം ബിനോജിന്റെ അടുത്ത് ...ഭാര്യ മായ , രണ്ടു പേരും ബാങ്ക് ഉദ്യോഗസ്ഥര്‍.  8 ഇലും 9 ഇലും പഠിക്കുന്ന രണ്ടു മക്കള്‍.  സ്കൂളും , ട്യൂഷനും, ഡാന്‍സും കഴിഞ്ഞു പേരക്കിടാങ്ങളെ കാണാന്‍ കിട്ടുന്നത് പോലും അപൂര്‍വ്വം .  29 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിട പറയുമ്പോ സഹ പ്രവര്‍ത്തകരും കൊച്ചു കുട്ടികളും ഒരുക്കിയ യാത്രയപ്പ്‌  ചടങ്ങില്‍  ബാലന്‍ മാഷ്‌  പറഞ്ഞു .
 നീണ്ട വര്‍ഷങ്ങള്‍ ഈ സ്കൂളിലെ മക്കളെ സ്നേഹിച്ചും ശകാരിച്ചും ഒരമ്മയെപ്പോലെയോ , മുത്തശ്ശിയെപ്പോലെയോ  വഴി കാട്ടിയായി കൂടെ നിന്ന ടീച്ചര്‍  നമ്മളോട് വിടപറയുന്നത് നമ്മള്‍ക്കും ടീച്ചര്‍ക്കും ഒരു പോലെ വേദന തന്നെയാണ് .  ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തു ഇവിടം വരെ എത്തിയ ടീച്ചറുടെ ജീവിത സായാഹ്നം മക്കളുടെയും , കൊച്ചു മക്കളുടെയും സ്നേഹത്തിന് ചുറ്റും സന്തോഷ പൂര്‍വ്വമാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം .

റൂമിലിരുന്ന് മടുക്കുമ്പോ അടുക്കലയിലെക്കൊന്നു തല നീട്ടിയാ  മരുമകള്‍ പറയും
അമ്മ അവിടെയിരുന്നോളൂ ..ഇവിടെ അമ്മക്ക് ചെയ്യാന്‍ ജോലിയോന്നുമില്ലെന്നു , അതാണതിന്റെ ശരിയും .  ടീച്ചര്‍ ഉണ്ടാക്കാറുള്ള ഒരു വിഭവവും ആ അടുക്കളയില്‍ ഉണ്ടാവാറില്ല .  രാത്രിക്ക് എന്തെങ്കിലും ഉണ്ടാക്കി വെക്കാമെന്ന് വെച്ചാല്‍ അവര്‍ വരുമ്പോ പാര്‍സലുമായി വരും .ഹോട്ടല്‍ ഫുഡ്‌ തന്നെയാണ് കുട്ടികള്‍ക്കും പ്രിയം .  അവര്‍ ജോലിക്ക് പോയി  പുറത്തിറങ്ങാമെന്നു വെച്ചാ അതും പറ്റില്ല , കൊച്ചി എന്ന് വെച്ചാല്‍ അമ്മയുടെ നാട്ടിന്‍ പുറം പോലെയല്ല , പേടിക്കണം , പല തട്ടിപ്പുകളും കാണും.  എന്റെ അമ്മ തനി ശുദ്ധയായത് കൊണ്ട് എപ്പോ വീണെന്ന് ചോദിച്ചാ മതി . ഫ്ലാറ്റ് പൂട്ടി അവര്‍ പുറത്തു പോയി കഴിയുമ്പോ ടീച്ചര്‍ക്ക്‌ ശരിക്കും ശ്വാസം മുട്ടും .

ബിനു എങ്ങനെ ഇത്ര മാത്രം മാറി പോയെന്നു മാത്രം ടീച്ചര്‍ക്ക്‌ പിടി കിട്ടിയില്ല , തന്നെക്കാള്‍ വളര്‍ന്നിട്ടും അവനെപ്പോഴും ഒരു നിഴല്‍ പോലെ തന്റെ കൂടെ നിന്നിരുന്നു .  കൊച്ചിയില്‍ താമസമാക്കിയ ആദ്യ നാളുകളില്‍ ഒരു ദിവസത്തെ ലീവ് കിട്ടിയാല്‍ പോലും അവന്‍ ഓടി കിതച്ചു നാട്ടിലെത്തും . അമ്മയുടെ ഇഡ്ഡലി യും  , ദോഷയുമൊക്കെ കഴിക്കാതെയുള്ള ദിവസങ്ങള്‍ മടുക്കുന്നു അമ്മാ ..നമ്മുടെ വീടും , നമ്മുടെ തൊടിയും , ഇവിടുത്തെ കാറ്റും , അച്ഛന്റെ ചെറിയ ഓര്‍മ്മകളും ..അതൊക്കെയാ ബിനുവിനു വേണ്ടത്‌ ...ഒരു  വര്‍ഷം  കൂടി കഴിഞ്ഞാല്‍ ട്രാന്‍സ്ഫെറിന്    ശ്രമിക്കണം .  ഈ ഗ്രാമത്തിന്റെ വിശുദ്ധി അറിഞ്ഞു വളര്‍ത്തണം എന്റെ മക്കളെ.
 ....ആ ബിനു തന്നെയായിരുന്നു തറവാട് ഓഹരി വെക്കണം എന്നാദ്യം ആവശ്യപ്പെട്ടതും .  രണ്ടു പെണ്‍കുട്ടികള്‍ വളര്‍ന്നു വരാ , പഴയ പോലെയൊന്നുമല്ല അവരുടെ  ഫ്യൂച്ചറിനു  വേണ്ടി നല്ലൊരു തുക   കണ്ടേ തീരൂ ...എന്റെ ഓഹരി കിട്ടിയാ എനിക്കതു  വിറ്റ്  പ്രോഫിറ്റ് കിട്ടുന്ന എന്തെങ്കിലും വല്ല മേഖലയിലും ഇന്‍വെസ്റ്റ്‌ ചെയ്യാം .
  
ബിനുവേട്ടന്‍ പറയുന്നത് ശരിയാ ....അമ്മ റിട്ടയര്‍ ആവാനായി , പിന്നെ അവിടെ തനിച്ചു നില്‍ക്കാന്‍ പറ്റുമോ ... അല്ലേലും   റിലെടിവ്സോക്കെ  പറയുന്നുണ്ട് അമ്മയെ തനിച്ചാക്കി   മക്കളൊക്കെ പോയീന്നു . ഇപ്പഴാണേങ്കില്‍  ജോലിക്ക് പോകേണ്ടത്‌ കൊണ്ടാ അമ്മ കൂടെ വരാത്തതെന്നെങ്കിലും  ഞങ്ങള്‍ക്ക് പറയാം. .  റിട്ടയര്‍ ആയാല്‍ അമ്മ ആ നാട് വിട്ടു പൊന്നെ മതിയാവൂ ..അല്ലേല്‍ പേരുദോഷം ഞങ്ങള്‍ മക്കള്‍ക്കാവും . അല്ലേല്‍ ഞങ്ങള്‍  മൂന്നു പേരില്‍ ഒരാള്‍ അവിടെ താമസിക്കാന്‍ തയ്യാറാവണം . അതിനു പറ്റിയ സാഹചര്യം ഞങ്ങള്‍ക്കാര്‍ക്കുമില്ലെന്നു അമ്മക്കറിയുന്നതല്ലേ...

ചെറിയ  മോന്‍ മനോജു അങ്ങനെയാണ് ..അവനു പറയാനുള്ളത്‌ വെട്ടി തുറന്നങ്ങനെ പറയും ,  ഗംഗേട്ടന്‍ മരിക്കുമ്പോ ഒന്നര വയസ്സായിരുന്നു അവനു . അച്ഛന്റെ മുഖം പോലും ഒര്‍മയില്ലാത്ത അവനോടു ടീച്ചര്‍ക്ക്‌ പ്രത്യേക വാത്സല്യമായിരുന്നു .  നാട്ടു നടപ്പനുസരിച്ചു ചെറിയ മക്കളല്ലേ തറവാട്ടില്‍ നില്‍ക്കേണ്ടത്‌ . മനൂനു  റീനേം  മോനേം കൊണ്ട് അമ്മയുടെ അടുത്തു വന്നു നിക്കാലോ , അമ്മയും അങ്ങനെ ആഗ്രഹിക്കുന്നുണ്ട് . 

 റീന ഇടപെട്ടു . ഇന്നത്തെ കാലത്ത് നാട്ടു നടപ്പോക്കെ ആരാ നോക്കുന്നെ , റീനെചിക്ക് അറിയാല്ലോ , രേണു ഒറ്റ മോളാ  ഞങ്ങള്‍  ഇവിടേയ്ക്ക് മാറിയാ അവളുടെ ഡാഡി യും , മമ്മിയും ഒറ്റക്കാവില്ലേ ,,

 ഇപ്പൊ ഓഹരിവെച്ച് കിട്ടിയാ ഞങ്ങള്‍ക്കും ഉപകാരമായിരുന്നു .  രഗുവേട്ടന്റെ ബിസിനസ്സോക്കെ  നഷ്ടത്തിലാ ...പറയാന്‍ ദുബായില്‍ ഷോപ്പ് ഒക്കെ ഉണ്ട്  .  വരവും , ചിലവും ഒരുവിധം  ഒപ്പിച്ചു കൊണ്ട് പോവാന്ന് ഇന്നലേം വിളിച്ചപ്പഴും രഗുവേട്ടന്‍പറഞ്ഞു .  അല്ലേലും അച്ഛന്റെ പേരില്‍ കിടക്കുന്ന ഭൂമിയില്ലേ ..അച്ഛന്‍ മരിച്ചിട്ട് വര്‍ഷമെത്രയായി ..രഗുവേട്ടന്റെ അമ്മ എപ്പോഴും പറയാറുണ്ട്‌ .  എല്ലാര്‍ക്കുമുള്ളത്    വീതം വെച്ചു കൊടുത്തൂടെ എന്ന് .

തന്റെ കയ്യില്‍തൂങ്ങി സ്കൂളില്‍ വന്ന മക്കളൊക്കെ ഇത്രേം വലുതായിപ്പോയെന്നു ഇപ്പഴാണ് ടീച്ചര്‍ക്ക്‌ ഭോദ്യമായത്‌ .  മനസ്സിലെപ്പോഴും  ഗംഗേട്ടന്‍  ഏല്‍പ്പിച്ചു  പോയ ആ കുഞ്ഞുങ്ങള്‍ തന്നെയായിരുന്നു.  എല്ലാവരും  അവരുടെതായ ജീവിതങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞു .  ഗംഗേട്ടന്റെ മക്കള്‍ എങ്ങനെ ഇത്രേം  സ്വാര്‍ത്തരായി   പോയി . 


ഭാഗം  വെക്കണമെന്ന് വെച്ചാല്‍ വെക്കാം ..നിങ്ങള്‍ മൂന്നു പേരും തുല്യമായി പങ്കിട്ടെടുത്തോള് ..പക്ഷെ വില്‍ക്കാന്നു വെച്ചാല്‍ ഒത്തിരി    സങ്കടമുള്ള കാര്യമാ ..ഗംഗേട്ടനോടൊപ്പം ജീവിച്ച നല്ല ഓര്‍മ്മകളു ള്ള  വീടാ , നിങ്ങള്‍ ഓടിക്കളിച്ച  മുറ്റമാ ...നിങ്ങടെ അച്ഛന്‍ അന്ത്യ നിദ്ര  കൊള്ളുന്ന സ്ഥലാ ...ഗംഗേട്ടന്റെ  അടുത്തു  എന്നെ അടക്കാന്‍ ഇത്തിരി  മണ്ണ് ഒഴിച്ചു  ബാക്കിയൊന്നും അമ്മക്ക് വേണ്ട കുട്ടികളേ ..

ബിനുവിന്റെ നെത്രത്വത്തത്തില്‍ വീടും , ചുറ്റുപാടുമുള്ള തൊടിയും നാലാക്കി പകുത്തു ...എല്ലാവരും പോയ ശേഷം ടീച്ചര്‍  തനിച്ചിരുന്നു കരയുംബോഴാണ്  നബീസുത്ത കടന്നു വന്നതു .  ഇങ്ങളെ ന്തിനാ നിലോളിക്കുന്നെ ടീച്ചറെ എല്ലാ മക്കളും അങ്ങനൊക്കെ തന്നെയാ , നമ്മളുണ്ടാവുമ്പോ ഉള്ളത് മുറിച്ചു കൊടുത്താ നമ്മക്ക് സമാധാനമായി  മരിച്ചൂടെ ടീച്ചറെ ,
 ടീച്ചര്‍ നബീസുതയെ കെട്ടിപ്പിടിച്ചു ആ  തോളില്‍ മുഖം  ചേര്‍ത്തി പൊട്ടിക്കരഞ്ഞു .

നബീസുത്തക്കറിയോ , എന്റെ ഹൃദയമാ അവര്‍ പങ്കു വെച്ചെടുത്തത്‌ , മക്കളുടെ ഈ പ്രവര്‍ത്തി കണ്ടെന്റെ  ഗംഗേട്ടന്‍  വേദനിക്കുന്നുണ്ടാവും .ഈ നാടും വീടും വിട്ടു ഞാനിനി മക്കളുടെ കൂടെ പോവാ നബീസുത്താ , വീട് മനുവിന്റെ ഭാഗത്തിലാ ..അവനിത് വില്‍ക്കും . വീട് എനിക്ക് വേണന്ന് പറയാമായിരുന്നു ...അപ്പൊ ഗംഗേട്ടന്‍  ഉറങ്ങുന്ന മണ്ണ് അവരുടെ ഭാഗത്തിലായി പോവും ..അത് പാടില്ല നബീസുത്ത ..അവരത് വിക്കാന്‍ പോയാല്‍ എനിക്കത് സഹിക്കില്ല .  ഇപ്പൊ ഇവിടം വിട്ടു പോയാലും മരിച്ചു കഴിഞ്ഞാ ഇവിടേയ്ക്ക് തന്നെ കൊണ്ട് വരും ..ഗംഗേട്ടന്റെ അരികില്‍ അന്ത്യ നിദ്ര കൊല്ലുവാന്‍  എന്റെ ഭാഗം മാത്രമേ ഈ തൊടിയില്‍ വില്‍ക്കാതെ കിടക്കൂ .

 മനോജിന്റെ കൂടെ രണ്ടാഴ്ചയേ നിന്നുള്ളൂ . പ്രൊഫസര്‍ ദമ്പതിമാരുടെ ഒറ്റ മോളെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് . ഒരാണ്‍ കുഞ്ഞുണ്ട്   . കണ്ണന്‍ ,  അവന്റെ എഞ്ചിനീയര്‍ എന്ന പോസിശന്‍  അല്ലാതെ വേറെ ഒന്നും കുടുംബത്തോടൊപ്പം     നില്‍ക്കാ നില്ലത്തത് കൊണ്ട് രേണു ന്റെ  ഡാഡി ക്കും  , മമ്മിക്കും ഈ വിവാഹത്തോടു തികച്ചും എതിര്‍പ്പായിരുന്നു .  അവളുടെ ഒറ്റ വാശിയില്‍ മാത്രം അവര്‍ സമ്മതി ച്ചു  കൊടുത്തതാണ് .  ബംഗ്ലാവ്  പോലെ തോന്നിക്കുന്ന ആ വീട്ടില്‍ നല്ല ഒരു റൂം തന്നെ മരുമകള്‍ ടീച്ചര്‍ക്കായി ഒരുക്കിയിരുന്നു .  രണ്ടു ദിവസം കൊണ്ട്  തന്നെ കണ്ണന്‍ ടീച്ചരുമായി  നന്നേ  ഇണങ്ങി  ..കണ്ണാ എന്ന് വിളിക്കുംബോഴെക്കും അവന്‍ ഓടിയെത്തും . മുത്തശ്ശിയുടെ കഥകള്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവന്‍ വാശി പിടിച്ചു  ..   രേണു വും പണക്കാരി പെണ്ണിന്റെ ഒരു പരിഷ്കാരവുമില്ലാത്ത  സാദാരണ വീട്ടമ്മയാണ് ..ഗംഗേട്ടന്റെ  കുറിച്ചും  നാടിനെ കുറിച്ചും ടീച്ചര്‍ പറയുന്നത് കേട്ടിരിക്കാന്‍ അവള്‍ക്കിഷ്ടമായിരുന്നു .


ഞാന്‍ പറഞ്ഞതാ അമ്മ മനോജി നോട് ആ വീട് വില്‍ക്കേണ്ട എന്ന് ...കേട്ടില്ല.    രേണു പറഞ്ഞപ്പോഴാണ് ടീച്ചര്‍ തന്റെ വീട് വിറ്റതരിഞ്ഞത് .അത് നന്നായി വല്ലവരും വന്നാല്‍ വീടിനു വെളിച്ചമാവും  ..വില്‍ക്കാതെ അവിടെ കിടന്നിട്ടെന്താ ..വല്ല താമസക്കാരും വന്നാല്‍ വീടിനു വെളിച്ചമെങ്കിലും ആകും  .  അതിലൊന്നും ആരും താമസിക്കാന്‍ വരത്തുണ്ടാവില്ല .  പഴയ വീടല്ല്ലേ ഇപ്പൊ ആര്‍ക്ക അതൊക്കെ വേണ്ടേ....  വാങ്ങീട്ടു പൊളിച്ചു വേറെ വീട് വെക്കാനായിരിക്കും .

 രേണു ന്റെ മമ്മി ടീച്ചര്‍ക്ക്‌ അധികം  മുഖം കൊടുത്തതെ  ഇല്ല ..എല്‍ .പി സ്കൂളിലെ അക്ഷരം പഠിപ്പിക്കുന്ന ടീച്ചര്‍ക്ക്‌ അവരുടെ മുന്നില്‍ ഒരു വിലയും ഉണ്ടായിരുന്നില്ല .   രേണു ന്റെ പപ്പാ എപ്പോഴും പുറത്തു നിന്നൊരാളെ പോലെ അവരെ കണ്ടു .  താങ്കളുടെ സ്വകാര്യത നശിച്ചെന്ന ഒളിഞ്ഞും മരിഞ്ഞുമുള്ള കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ ടീച്ചര്‍ ഒളിച്ചോടുകയായിരുന്നു മകള്‍ റീനയുടെ വീട്ടിലേക്കു . 

അവിടെ ഏറെക്കുറെ സ്വസ്തമായിരുന്നെന്ന്നു പറയാം  ടീച്ചറെ നാടിലെ പോലെ അടുത്തടുത്ത് വീടുകള്‍ ..കുറച്ചു നടന്നാല്‍ ഒരമ്പലം ഉള്ളതും ടീച്ചര്‍ക്ക്‌ സൌകര്യമായി .  രണ്ടാണും ഒരു പെണ്ണും ആണ് അവള്‍ക്കു  . രാവിലെ അവരെ സ്കൂളില്‍ വിടുന്ന തിരക്കുകള്‍ക്കിടയില്‍ ടീച്ചര്‍ അടുക്കള യില്‍  കയറി സഹായിക്കുന്നത്  റീനക്ക് ഒരു ആശ്വാസമായി .  ഒരു  മാസമായപ്പോഴേക്കും  അയല്‍ക്കാര്‍ക്കൊക്കെ ചോദിക്കാന്‍ തുടങ്ങി .  രണ്ടാണ്‍ മക്കളുണ്ടായിട്ടും  എന്താ മോള്‍ടെ അടുത്ത നില്‍ക്കുന്നെ എന്ന് .  റീനയും പറഞ്ഞു , രഗുവേട്ടന്റെ അമ്മയും പെങ്ങന്മാരും കളിയാക്കിയെത്രേ .  മകളെ കെട്ടിച്ചു വിട്ട തറവാട്ടില്‍ നില്‍ക്കാന്‍ നാണമില്ലേ എന്ന് .  റീനയുടെ ഭര്‍ത്താവ്‌ രഘു ദുബായില്‍ ലീവിനെത്തിയപ്പോ   രഘുവിന്റെ അമ്മ ചെറിയ മോന്റെ വീട്ടില്‍ നിന്നും  രഘുവിന്റെ അടുത്തേക്ക്‌ മാറി .  രഘു നാട്ടിലുണ്ടാവുമ്പോ കൂടെ അമ്മ വേണമെന്ന് അവനു  നിര്‍ബന്ധമേത്രേ  .  പിറ്റേന്നു തന്നെ ബിനുവിനെ വിളിച്ചു വരുത്തി വീണ്ടും ആ ഇടുങ്ങിയ മുറിയിലേക്ക് ...രഘു പോവല്ലേ എന്ന് ഒരുപാട്  നിര്‍ബന്ധിച്ചു  .  റീന ഒന്നും പറഞ്ഞില്ല .ഇറങ്ങിയപ്പോ റീനയുടെ കണ്ണ് നിറഞ്ഞു .  അമ്മയെ പിടിച്ചു നിര്‍ത്തുന്നില്ല എന്റെ അമ്മ എന്നും അഭിമാനിയായിരുന്നു  രഘുവേട്ടന്റെ  ബന്ധുക്കള്‍ക്കിടയില്‍  ആ മാനം പോവാന്‍ പാടില്ല .. കാറില്‍ ഇരിക്കുമ്പോള്‍ ബിനോജ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ടീച്ചര്‍ ഒന്നും കേട്ടില്ല . 


അവര്‍ പഴയൊരു ലോകത്തായിരുന്നു .  ഗംഗേട്ടന്‍ അസുഗം വന്നു ഹോസ്പിറ്റലില്‍ ആയ നാളുകള്‍ ..ബിനു അന്ന് രണ്ടിലാണ് ..അവനെ സ്കൂളിലാക്കി ..റീനയെ ഗംഗേട്ടന്റെ  അമ്മയുടെ അടുത്താക്കി കൈ കുഞ്ഞായ മനോജിനെയും കൊണ്ട് കഞ്ഞി പാത്രവുമായി ജില്ല ആശുപത്രിയിലേക്ക് ഒരോട്ടമാണ് .....അന്നൊക്കെ എപ്പോഴും  കണ്ണീരായിരുന്നു .  അന്ന് ഗംഗേട്ടന്‍  പറയുമായിരുന്നു ....ഞാന്‍ കാണാന്‍ ഉണ്ടായിട്ടുള്ള  കണ്ണീരാ ഇത്  ....അത് ശരിയായിരുന്നു ..ഗംഗേട്ടന്‍ പോയ പിന്നെ കരഞ്ഞില്ല .  തളര്‍ന്നില്ല ...സ്നേഹമില്ലാത്തവള്‍;, ധൈര്യമുള്ളവള്‍  . അങ്ങെനെ  കുടുംബക്കാര്‍ പലതും പറഞ്ഞു ..കല്യാണിക്ക് കരഞ്ഞിരിക്കാന്‍ സമയമില്ലായിരുന്നു. ...ഗംഗേട്ടന്‍  ഏല്‍പ്പിച്ചു പോയ കുറെ സ്വപ്‌നങ്ങള്‍ ഉണ്ട് .  അത് നിറവേറ്റാനുള്ള ഓരോട്ടമായിരുന്നു . ഗംഗേട്ടന്റെ  ജോലി ഒരു വര്‍ഷത്തിനുള്ളില്‍ കിട്ടി ..അങ്ങനെ കല്യാണി കല്യാണി  ടീച്ചരായി  ...കുട്ടികളെ  പഠിപ്പും ,  വീട്ടു ചിലവും ഒന്നിച്ചു കൊണ്ട് പോവാന്‍  ബുദ്ധി മുട്ടിയപ്പോ  ഒഴിവ്  ദിവസങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു ..ഒരു വിധവ എപ്പോഴും തന്റെടി   ആയിരിക്കണമെന്നു സമൂഹം അവരെ പഠിപ്പിച്ചു ...അത് കൊണ്ട് തന്നെ ഒരാളുടെ മുന്നിലും അവര്‍ തല കുനിച്ചില്ല ..മുപ്പതു വര്‍ഷങ്ങള്‍ ഓടിപ്പോയത് ചെയ്തു തീര്‍ക്കാനുള്ള  ഉത്തരവാദിത്വങ്ങളിലെക്കായിരുന്നു  .  ഇനി ഒന്നും ചെയ്യാനില്ല .. ഗംഗേട്ടാ  ..മരണം വരെ നമ്മുടെ മക്കളുടെ അരികിലേക്ക് മാറി മാറി ഓരോ യാത്രകള്‍ ..അതെ ഇനി എന്റെ ജീവിതതിലുണ്ടാവൂ ,...ഓരോ യാത്രയിലും കൂടെ കൂട്ടാനുള്ളത്  ഒന്ന് മാത്രം ..ഗംഗേട്ടന്റെ  ഒരു ഫോട്ടോ  ...ഗംഗേട്ടനോടോന്നിച്ചുള്ള  എട്ടു വര്‍ഷത്തെ ഓര്‍മ്മകളും ....അത് മാത്രമേ എനിക്കുള്ളൂ ഗംഗേട്ടാ  ...

No comments:

Post a Comment